Tuesday, October 18, 2016

ജെ എൻ യു എസ്  യു
പ്രസിഡന്റ് ആയ
മോഹിത് കെ പാണ് ഡേ തന്റെ ഫേസ് ബുക്ക് പേജിൽ കുറിച്ച സന്ദേശം
(ഒക്ടോബർ 18 ,2016 )
#BringBackNajeeb
#WeAreNajeeb

"സുഹൃത്തുക്കളേ , ഇപ്പോൾ നമ്മൾ വസന്ത് കുഞ്ജ് പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം നടത്തുകയാണ്. നമ്മുടെ പ്രിയ സ്നേഹിതനായ നജീബ് എവിടെയാണെന്ന് അന്വേഷിക്കുന്നതിലുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പോലീസ് പൂർണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്. നജീബിന്റെ നജീബിനെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഒരു പരാതി നേരത്തെ നൽകിയിരുന്നുവെങ്കിലും, നജീബിനെതിരെ ആസൂത്രിതമായി ആക്രമണം നടത്തിയവർക്കെതിരെ ഒരു എഫ് ഐ ആർ കൂടി ജെ എൻ യു എസ് യു സമർപ്പിക്കാൻ പോകുകയാണ് . ഇത് സംബന്ധിച്ച് പോലീസിന് ഒരു ഭീമ ഹർജി സമർപ്പിക്കാൻ തയ്യാറാക്കിയ പരാതിപത്രത്തിൽ ഒപ്പു വെച്ച് ഒപ്പുശേഖരണം സമ്പൂർണ്ണ വിജയമാക്കിത്തീർക്കാൻ മുന്നോട്ടു വരണമെന്ന് ജെ എൻ യു വിലെ എല്ലാ വിദ്യാർഥികളോടും ഈയവസരത്തിൽ ജെ എൻ യു എസ് യു അഭ്യർത്ഥിക്കുന്നു.
നജീബിന്റെ തിരോധാനത്തിൽ ജെ എൻ യു അധികാരികൾ കാണിക്കുന്ന ലജ്‌ജാകരമായ നിഷ്ക്രിയത്വത്തിലും അനാസ്ഥയിലും പ്രതിഷേധിക്കാൻ ജെ എൻ യു എസ് യു ഇന്ന് (ഒക്ടോബർ 18) സർവ്വകലാശാലാ പണിമുടക്ക് ആഹ്വാനം ചെയ്യുന്നു. അധികാരികളുമായി ഇന്ന് ഞങ്ങൾ നടത്തിയ ഒരു കൂടിക്കാഴ്ചയുടെ ഫലം തീർത്തും നിരാശാജനകമായിരുന്നുവെന്നുകൂടി അറിയിക്കട്ടെ. നജീബിനെ ആക്രമിച്ച എ ബി വി പി തെമ്മാടികൾക്കെതിരെ നടപടി എടുക്കാനുള്ള ആവശ്യം സർവ്വകലാശാലാ അധികൃതർ നിരാകരിച്ചുവെന്ന് മാത്രമല്ലാ, കുറ്റവാളികളെ സംരക്ഷിക്കാൻ കൂടി അവർ പരമാവധി ശ്രമം നടത്തുകയായിരുന്നുവെന്നും വ്യക്തമായി. അക്രമസംഭവങ്ങൾക്ക് ഉത്തരവാദി നജീബ് ആണെന്ന അർത്ഥത്തിലും , നജീബിനെ 'പ്രതി' യായി പ്രഖ്യാപിച്ചുകൊണ്ടും ഒരു പത്രക്കുറിപ്പ് പുറത്തുവിട്ട ജെ എൻ യു അധികാരികളുടെ ലജ്‌ജാകരമായ നടപടി തികച്ചും അപലപനീയമാണ്. ഒരു കാരണവശാലും ഇത് വെച്ചുപൊറുപ്പിക്കാനാവില്ല. എ ബി വി പി യും സർവ്വകലാശാലാ അധികാരികളും തമ്മിലുള്ള അവിഹിതമായ കൂട്ടുകെട്ട് ഒരു പുതിയ കാര്യമൊന്നും അല്ലെങ്കിലും , ക്ഷണിക്കപ്പെടാൻ ഇപ്പോൾ യോഗ്യതയില്ലാതിരുന്നിട്ടും ജെ എൻ യു എസ് യു മുൻ ജോയിൻറ് സെക്രട്ടറിയും എ ബി വി പി പ്രവർത്തകനുമായ സൗരഭ് ശർമ്മയെ ജെ എൻ യു എസ് യുവുമായുള്ള അധികാരികളുടെ കൂടിക്കാഴ്ചയിലേക്ക് വിളിച്ചത് ഇക്കാര്യം ഒന്നുകൂടി സ്ഥിരീകരിക്കുന്നു. എ ബി വി പി ക്ക് സ്ഥാനമില്ലാത്ത ഇപ്പോഴത്തെ ജെ എൻ യു എസ് യു വിനെയല്ല ഒരു എ ബി വി പി പ്രവർത്തകൻ ജോയിന്റ് സെക്രട്ടറിയായിരുന്ന ഇതിനുമുൻപത്തെ ജെ എൻ യു എസ് യു വാണ് ഇപ്പോഴും അധികൃതരുടെ മനസ്സിൽ. അങ്ങിനെ എ ബി വി പി യുമായി ഒത്തുകളിച്ചു ജെ എൻ യു വിൽ ഭരണം നടത്താൻ അനുവദിക്കില്ലെന്ന് അധികാരികളോട് നമ്മൾ ഉറപ്പിച്ചു പറയാൻ പോവുകയാണ്. നജീബിനെ ക്യാമ്പസ്സിൽ തിരികെ എത്തിക്കുന്നതുവരെയും നമ്മൾ അധികൃതരുമായി പൂർണ്ണമായും നിസ്സഹകരണത്തിൽ വർത്തിക്കുന്നതായിരിക്കും. യൂണിവേഴ്സിറ്റിയിൽ നിന്നും ഒരു വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയിട്ട് മൂന്നു ദിവസങ്ങൾ പിന്നിട്ടിട്ടും അയാൾ എവിടെയാണെന്ന് ഒരു വിവരവും ഇല്ലാതെവന്ന സ്ഥിതിവിശേഷത്തിന് ഉത്തരം പറയാൻ അധികാരികൾക്കു ബാദ്ധ്യതയുണ്ട്.
ഈ സന്ദർഭത്തിൽ സർവ്വകലാശാലയിലെ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ഒറ്റക്കെട്ടായി നിൽക്കാനും, നമ്മുടെ പ്രിയ സുഹൃത്ത് നജീബിന് നീതി ലഭിക്കാൻ വേണ്ടി ജെ എൻ യു എസ് യുവിന്റെ നേതൃത്വത്തിൽ നടക്കാൻ പോവുന്ന സമരത്തിന്റെ ഭാഗമായ പ്രതിഷേധങ്ങൾ ഉൾപ്പെടെ എല്ലാ പരിപാടികളിലും മുൻകൈപ്രവർത്തനങ്ങളിലും ഭാഗഭാക്കാകാനും എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
ഈ സന്ദേശം ദയവായി എല്ലാവരിലും എത്തിക്കുക"-
മോഹിത് കെ പാണ്ഡെ
(പ്രസിഡന്റ് ,ജെ എൻ യു എസ് യു)
#BringBackNajeeb
#WeAreNajeeb
"...JNUSU' is announcing for the University Strike today (18 Oct) against the shameful JNU administration for its inaction. We were completely disappointed in the meeting with the administration today. Instead of taking action against the ABVP goons the administration tried it's best to shield them. In a very shameful manner the JNU administration had released a press statement by blaming Najeeb for the violence and declaring him as the "accused". This is completely condemnable and not tolerable at all. The nexus betweens the ABVP and administration is not new and once against it got proved today's when ABVP activist Saurabh Sharma was called in the meeting with the JNUSU. The JNU administration still thinks that the ex-jnusu joint secretary from the ABVP is the legitimate union not the present JNUSU. But we will tell the administration that JNU can't run by the Nexus between the two. We will totally non cooperate with the administration and tell them that you can't run the university untill bringing Najeeb back to the capus. You have to accountable for his as an administration of university if a student is kidnapped and no one knows where he is from 3 days.
I appeal all the students, teachers and workers of JNU get united at this moment. I request the entire JNU community to cooperate with the JNUSU and participate in all the protests, programs and initiatives to get justice for our friend Najeeb. Please spread the message."
Mohit K Pandey
President JNUSU
#BringBackNajeeb
#WeAreNajeeb

No comments:

Post a Comment