Saturday, October 1, 2011

ദിവസത്തില്‍ ഒരു പ്രാവശ്യത്തില്‍ അധികം ഭക്ഷണം കഴിക്കുന്നവര്‍ ദരിദ്രര്‍ അല്ലെന്നാണോ മന്‍ മോഹന്‍ സിംഗ്, താങ്കള്‍ പറയുന്നത് ?

  AICCTU Document

 ദാരിദ്ര്യ രേഖ അതിര്‍ത്തി 32 രൂപയാക്കി പുനര്‍ നിര്‍ണ്ണയിചതിനെതിരെ അഖിലേന്ത്യാ പ്രതിഷേധ  ദിനം സപ്തംബര്‍ 30, 2011 

നിങ്ങള്‍ ദിവസം 32 രൂപയില്‍ കൂടുതല്‍ ചെലവാക്കുന്നുണ്ടോ?
എങ്കില്‍ മന്‍മോഹന്‍സിംഗ് ന്റെ കണക്കില്‍ നിങ്ങള്‍ ഒരു പണക്കാരനാണ്!
നമ്മുടെ പ്രധാന മന്ത്രി മന്‍മോഹന്‍ സാമ്പത്തിക ശാസ്ത്രത്തില്‍
 ഒരു വിദഗ്ധന്‍ ആണ് .അദ്ദേഹം ചെയര്‍മാന്‍ ആയുള്ള ആസൂത്രണ കമ്മിഷന്‍ ഇന്ത്യയിലെ ദാരിദ്ര്യത്തെ കുറിച്ച് ഒരു പധനം നടത്തി. എന്താണ് അവര്‍ കണ്ടെത്തിയതെന്ന് അറിയാമോ? അവര്‍ സുപ്രീം കോടതിയെ അറിയിച്ചത് ഇന്ത്യ യില്‍ ഒരു നഗരത്തില്‍ ജീവിച്ചു 32 രൂപയില്‍ അധികം പ്രതിദിനം ചെലവാക്കുന്ന വ്യക്തികള്‍ ദരിദ്രര്‍ അല്ലെന്നാണ്! അതിനാല്‍ അങ്ങിനെയുള്ളവര്‍ക്ക് ബി പി എല്‍ റേഷന്‍ കൊടുക്കേണ്ടെന്നും.നിങ്ങള്‍ ഗ്രാമത്തില്‍ ജീവിച്ചു 25 രൂപയില്‍ അധികം ചെലവാക്കുന്ന ആള്‍ ആണെങ്കിലും ദാരിദ്ര്യമില്ലാത്ത വ്യക്തി ആണ്!
മന്‍മോഹന്‍ സിംഗ് ന്റെ കണക്കു പ്രകാരം, 32 രൂപ കൊണ്ട് പ്രതി ദിനം സാധിക്കാവുന്ന  കാര്യങ്ങള്‍ താഴെപ്പരയുന്നവയാണ്:
1. പോഷകാഹാരം -അരിയോ,ഗോതമ്പോ, പയര്‍ വര്‍ഗ്ഗങ്ങള്‍,പച്ചക്കറികള്‍, പഴം,പാല്‍, മുട്ട , ഭക്ഷ്യ എണ്ണ, ഉപ്പ്, പഞ്ചസാര ,ചായ ,മസാലകള്‍ ,പാചകം  ചെയ്യാന്‍  ആവശ്യമായ
 ഇന്ധനം, എന്നിവയ്ക്കുള്ള ചെലവുകള്‍ ഇതില്‍പ്പെടും.
2 വിദ്യാഭ്യാസംസ്കൂള്‍ ഫീസ്‌ തുടങ്ങിയവ
3 ആരോഗ്യംഡോക്ടറുടെ ഫീസ്‌ , മരുന്ന് വാങ്ങാനുള്ള പണം തുടങ്ങിയവ
4 വീട്ടു വാടക 5 ഗതാഗതംബസ് കൂലി ,തുടങ്ങിയവ
6 വസ്ത്രം /പാദ രക്ഷകള്‍ഭക്ഷ്യ വസ്തുക്കളുടെയും  മറ്റു അവശ്യ സാധനങ്ങളുടെയും വിളകള്‍ ഓരോ ദിവസവും കുതിച്ചുയരുന്നുവെന്നു  നമുക്കറിയാം. എന്നാല്‍
 , സാമ്പത്തിക വിദഗ്ദ്ധനും പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിംഗ് ജി  ഒരു നടപടിയും വിലക്കയറ്റത്തിനെതിരെ  സ്വീകരിച്ചിട്ടില്ല.
 
ഒരു ദിവസം കഷ്ടിച്ച് ഒരു നേരം ആഹാരം കഴിക്കാന്‍ പറ്റുന്നത് ദരിദ്രരുടെ ഭാഗ്യമായി കരുതേണ്ട അവസ്ഥയാണ്.പച്ചക്കറി,പഴം, പാല്‍, മുട്ട  എന്നീ വസ്തുക്കള്‍ ദരിദ്രര്‍ക്ക് സ്വപ്നത്തില്‍ പോലും കാണാന്‍ പറ്റുകയില്ല. വിദ്യാഭ്യാസവും ആരോഗ്യവും സ്വകാര്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. തന്മൂലം വര്‍ധിച്ച ഫീസ്‌ കൊടുക്കേണ്ടി വരുന്നു . ആരോഗ്യ പരിപാലനത്തിന് വരുമാനം മതിയാകുന്നില്ല എന്നതിന്റെ അര്‍ഥം നിരവധി സ്ത്രീകള്‍ പ്രസവ സമയത്തും കുട്ടികള്‍ ചികിത്സ കിട്ടാതെയും മരിക്കുന്ന സംഭവങ്ങള്‍ ഏറി വരുന്നു എന്നാണ്‌.എന്നിട്ടും മന്‍ മോഹന്‍ സിങ്ങും അദ്ദേഹത്തിന്റെ ആസൂത്രണ വിദഗ്ദ്ധരും പറയുന്നു ഡല്‍ഹി
 പോലുള്ള ഒരു നഗരത്തില്‍ ഒരാള്‍ക്ക്‌ 33 രൂപകൊണ്ട് 'സമ്പന്ന' ജീവിതം ആകാം എന്നാണ്‌! 32 രൂപയില്‍ ഒരു രൂപയെങ്കിലും അധികം ചെലവഴിക്കുന്നുവെങ്കില്‍ ഇനിമുതല്‍ ബി പി എല്‍ അളവുകോല്‍ അനുസരിച്ചുള്ള റേഷന്‍ കിട്ടാന്‍ നിങ്ങള്‍ക്ക്‌ അര്‍ഹത ഇല്ലാ എന്നാണ്‌; ഇത് ദരിദ്രരെ അവഹേളിക്കുന്ന ക്രൂരമായ ഒരു ഫലിതം അല്ലെങ്കില്‍ പിന്നെന്താണ്?
രാഹുല്‍ ഗാന്ധി ദരിദ്രരുടെ കുടിലുകള്‍ സന്ദര്‍ശിക്കുമ്പോള്‍ അത് വലിയ ആഘോഷം ആക്കുന്നതും ഭക്ഷണം ഉള്‍പ്പെടെയുള്ള എല്ലാ ചെലവുകളും വഹിക്കുന്നതും കോണ്‍ഗ്രസ് പാര്‍ട്ടി ആണ്. അതിനാല്‍ ഭക്ഷണത്തിനു ചെലവു എത്രയെന്ന്‌ 'രാജകുമാരന്‍' അറിയുന്നില്ല. പക്ഷെ മന്‍ മോഹന്‍ ജി ഒന്ന് മനസ്സിലാക്കണം. ഡല്‍ഹിയിലെയോ ഈ രാജ്യത്തിലെയോ ഏത് പ്രദേശത്തും ഉള്ള വീട്ടമ്മ താങ്കളെ ക്കാളുമോ താങ്കള്‍ ചെയര്‍മാന്‍ പദവി അലങ്കരിക്കുന്ന ആസൂത്രണക്കമ്മിഷനെക്കാളുമോ മെച്ചപ്പെട്ട സാമ്പത്തിക വിദഗ്ധയോ ആസൂത്രണ വിദഗ്ധയോ ആണ്. ഒരു നേരത്തെ ഭക്ഷണത്തിനു തന്നെ 25 രൂപ ആകുമെന്ന് ഏത് സ്ത്രീയും പറയും. ദിവസത്തില്‍ ഒരു പ്രാവശ്യത്തില്‍ അധികം ഭക്ഷണം കഴിക്കുന്നവര്‍ ദരിദ്രര്‍ അല്ലെന്നാണോ മന്‍ മോഹന്‍ സിംഗ്, താങ്കള്‍ പറയുന്നത് ? 
മന്‍ മോഹന്‍ സിംഗ് സര്‍ക്കാര്‍ അധികാരത്തില്‍ ഏറുന്നതിനു മുന്‍പ് ഉപയോഗിച്ച തെരഞ്ഞെടുപ്പു മുദ്രാവാക്യം " കോണ്ഗ്രസ്സിന്റെ കയ്യടയാളം സാധാരണക്കാരന് എന്നും തുണ" എന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ കോണ്ഗ്രസ് സാധാരണക്കാരനെ പരിഹസിക്കുകയാണ് - നടുവൊടിക്കുന്ന വിലക്കയറ്റം അടിച്ചേല്‍പ്പിച്ച ശേഷം, ഗ്രാമത്തിലും നഗരത്തിലും ജീവിക്കുന്ന ഇന്ത്യക്കാര്‍ യഥാക്രമം 25 രൂപയും 32 രൂപയും പ്രതിദിനം ചെലവാക്കുന്നുവെങ്കില്‍ അവര്‍ ബി പി എല്‍ റേഷനും മറ്റ് സബ്സിഡികളും അര്‍ഹിക്കുന്നില്ല എന്ന ഉത്തരവ് ഇറക്കിയിരിക്കുന്നു! ഇപ്പോള്‍ മന്‍ മോഹന്‍ സിംഗിന്റെ മന്ത്രിമാര്‍, പണക്കാരില്‍ വെച്ച് പണക്കാരായവരെ സഹായിക്കുന്ന തിരക്കിലാണ്. അനേക ലക്ഷം കോടികള്‍ മതിക്കുന്ന വിഭവങ്ങള്‍ കൊള്ളയടിക്കുന്ന  കമ്പനിയുടമകള്‍  ആയ ടാറ്റാ, അംബാനി തുടങ്ങിയവരെ സഹായിക്കുന്നതിനു പ്രതിഫലമായി ഈ മന്ത്രിമാര്‍ ഭീമമായ തുകകള്‍ കൊഴകള്‍ ആയി കൈപ്പറ്റുന്നു. കൂടാതെ യൂ പി ഏ സര്‍ക്കാര്‍ നികുതിയിളവുകളുടെ രൂപത്തില്‍ മാത്രം കോര്‍പ്പറേറ്റ് കള്‍ക്ക്  ദാനം ചെയ്യുന്നത് പ്രതിദിനം 250 കോടി രൂപ ആണ്. അതി സമ്പന്നരായ കോര്‍പ്പറേറ്റ് കള്‍ക്ക് സബ്സിഡി നല്‍കാന്‍   ഓരോ ദിവസവും ശരാശരി 250 കോടി രൂപ ഖജനാവില്‍ നിന്നും ഒഴുക്കുന്ന സര്‍ക്കാര്‍,ദാരിദ്ര്യ രേഖയുടെ അതിര്‍ത്തി 25 രൂപയായി പുനര്‍ നിര്‍ണ്ണയം ചെയ്തിരിക്കുന്നു! വിഭവങ്ങള്‍ സന്തുലിതമായി വിതരണം ചെയ്യുന്ന കാര്യത്തില്‍ യൂ പി എ സര്‍ക്കാരിന്റെ ആശയം  ഇതാണ്! ആസൂത്രണ കമ്മിഷന്‍ അധ്യക്ഷന്‍ എന്ന പദവിയില്‍ ഇരുന്നു കൊണ്ട് പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗ്  ദരിദ്രരുടെ കരണത്തടിചിരിക്കുകയാണ്. ദാരിദ്ര്യത്തെ ഇങ്ങിനെ അവഹേളിക്കും വിധം നിര്‍വ്വചിച്ചു ഈ രാജ്യത്തിലെ പാവപ്പെട്ടവരുടെ മുഖത്തടിച്ചതിനു നാം ഉചിതമായ  മറുപടി നല്‍കുക!  നമ്മുടെ ആവശ്യങ്ങള്‍:
- മിനിമം വേതന നിയമത്തിന്‍  കീഴില്‍ വരുന്ന തൊഴിലുകളും , കാഷ്വല്‍ /കോണ്‍ട്രാക്റ്റ്/ ഹോണറെരിയം അടിസ്ഥാനത്തില്‍ ഉള്ള തൊഴിലുകളും ഉള്‍പ്പെടുത്തി ബി പി എല്‍ ലിസ്റ്റു പുനര്നിശ്ചയിക്കും വിധത്തില്‍ ദാരിദ്ര്യ നിര്‍വചനം മാറ്റുക.
- മേല്‍പ്പറഞ്ഞ വിധത്തില്‍ പുനക്രമീകരിച്ച ബി പി എല്‍ ലിസ്റ്റില്‍ പെടുന്ന എല്ലാവര്ക്കും കിലോയ്ക്ക്  ഒരു രൂപാ നിരക്കില്‍ 50 കിലോ ഭക്ഷ്യ ധാന്യങ്ങളും, സബ്സിഡി നിരക്കില്‍ പരിപ്പ് ,ഭക്ഷ്യ എണ്ണ,പച്ചക്കറി ,പാല്‍ എന്നിവയും ലഭ്യമാക്കുക.
-സാമൂഹ്യ സുരക്ഷാ പദ്ധതികളുടെയും ക്ഷേമ പരിപാടികളുടെയും നേട്ടങ്ങള്‍ ബന്ധപ്പെട്ട എല്ലാവര്ക്കും ലഭ്യമാകും വിധത്തില്‍ അവ സാര്‍വത്രികം ആക്കുക.
AICCTU, Kerala      

No comments:

Post a Comment