2014 ലോക് സഭാ പൊതു തെരഞ്ഞെടുപ്പിൽ
സിപിഐ (എംഎൽ) പ്രചാരണ പ്രവർത്തനങ്ങളെ
ഉദാരമായി പിന്തുണയ്ക്കുക
ഉദാരമായി പിന്തുണയ്ക്കുക
2014 ലോക് സഭാ തെരഞ്ഞെടുപ്പിൽ 15 സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആയി 60 ലേറെ സ്ഥാനാർഥികളെയാണ് സി പി ഐ (എം എൽ ) മത്സര രംഗത്ത് ഇറക്കിയിരിക്കുന്നത് . ഏറെക്കാലം ആയി ജനകീയ സമരങ്ങൾ കൊണ്ട് സവിശേഷമായ തരത്തിൽ ശ്രദ്ധ പിടിച്ചു പറ്റിയ പ്രദേശങ്ങൾ ഉൾപ്പെടുന്നവയാണ് ഈ മണ്ഡലങ്ങൾ എല്ലാം തന്നെ. ഏത് വിധമുള്ള പരീക്ഷണ ഘട്ടത്തിനു മുന്നിലും പതറാതെയും ആത്മാർഥതയോടെയും ധീരതയോടെയും ജനകീയ സമരങ്ങളിൽ നില ഉറപ്പിച്ചവരും പോരാട്ടങ്ങളിൽ ജനങ്ങളോടൊപ്പം നിന്ന് വർഷങ്ങളുടെ അനുഭവ സമ്പത്ത് ഉള്ളവരും ആണ് സി പി ഐ (എം എൽ ) ന്റെ സ്ഥാനാർഥികൾ. കഴിഞ്ഞ 2009 പൊതു തെരഞ്ഞെടുപ്പിൽ ഝാർഖണ്ഡിലെ ഒരു ലോക് സഭാ മണ്ഡലത്തിൽ പാർട്ടിയുടെ സ്ഥാനാർഥി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു . അത് പോലെ ബീഹാറിൽ ബഹുകോണ മത്സരമായിരുന്നിട്ടും ഏതാനും മണ്ഡലങ്ങളിൽ പാർടിക്കു മൂന്നാം സ്ഥാനത്ത് വരാനും അഞ്ചു ലക്ഷത്തിൽ അധികം വോട്ടുകൾ നേടാനും കഴിഞ്ഞിട്ടുണ്ട് .
. തെരഞ്ഞെടുപ്പ് വേദികളിൽ സിപിഐ (എം എൽ )ന്റെ സജീവമായ സാന്നിധ്യം ജനകീയ ജനാധിപത്യത്തിനു വേണ്ടി പാർട്ടി കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന കൂടുതൽ വിശാലമായ സമരവേദിയുടെ ഒരു വിപുലനം മാത്രമാണ് .1980 കളിൽ തെരഞ്ഞെടുപ്പുകളുടെ വേദിയിൽ പാർട്ടിയുടെ രംഗ പ്രവേശം അടിച്ചമർത്തപ്പെട്ടവരും ഓരങ്ങളിലേക്ക് ഒതുക്കപ്പെട്ടവരും ആയ ദരിദ്ര ഗ്രാമീണരുടെ അഭിലാഷങ്ങൾക്ക് പുതിയ ശബ്ദവും രൂപഭാവങ്ങളും നല്കി. ബീഹാറിലും ഝാർഖണ്ഡിലും ഏതാനും നിയമ സഭാ മണ്ഡലങ്ങളെ പ്രതി നിധീകരിച്ചതിനു പുറമേ പാർലമെന്റിലും ജനാധിപത്യ അഭിലാഷങ്ങൾ സാക്ഷാൽക്കരിക്കാനുള്ള പോരാട്ടങ്ങളെ പ്രതിനിധീകരിച്ചു അവയെ ധീരതയോടെ ഉയർത്തിപ്പിടിക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.
പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന 2014 തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് കോർപ്പറേറ്റ് കൾ തുണയ്ക്കുന്ന വർഗീയ ഫാസിസ്റ്റ് അജണ്ടയ്ക്കെതിരെയും, കോർപ്പറേറ്റ് ഭൂമികയ്യേറ്റം ,അഴിമതി, വിഭവക്കൊള്ള എന്നിവയ്ക്കെതിരായുള്ള ജനകീയ ചെറുത്തു നിൽപ്പുകൾക്ക് അനുകൂലമായും ഉള്ള മുദ്രാവാക്യങ്ങളിൽ ആണ് . വിലക്കയറ്റവും തൊഴിലില്ലായ്മയും സൃഷ്ട്ടിക്കുന്ന കോർപ്പറേറ്റ് അനുകൂല നയങ്ങൾ തിരുത്തി തൽസ്ഥാനത്ത് ഭൂപരിഷ്കരണം, ജനപക്ഷ വികസനം, കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ പര്യാപ്തമായ വ്യവസായവല്ക്കരണം, ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും പാർപ്പിടത്തിനും അടിസ്ഥാനതല പൊതു സേവനങ്ങൾക്കും ഉള്ള ജനകീയ അവകാശങ്ങൾ എന്നിവയ്ക്ക് പ്രാമുഖ്യം ഉള്ള നയങ്ങൾക്കായി പൊരുതുന്നതിനു വേണ്ടി സിപിഐ (എം എൽ ) നില കൊള്ളുന്നു .ദലിത് ജനതയുടെ അവകാശങ്ങളും അന്തസ്സും ഉയർത്തിപ്പിടിക്കുന്നതോടൊപ്പം തുല്യ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിന്നും ആയുള്ള സ്ത്രീകളുടെ പോരാട്ടങ്ങളെയും ഭരണകൂട അടിച്ചമർലുകൾ ക്കെതിരെ ഭിന്ന ജനവിഭാഗങ്ങൾ നടത്തിവരുന്ന ചെറുത്തു നില്പ്പുകളെയും പാർട്ടി പിന്തുണച്ചുപോരുന്നു. ആണ്‍കോയ്മാ വർഗീയ മാഫിയാകൾ രാജ്യത്ത് അഴിച്ചു വിടുന്ന
ഹിംസാത്മകതയെയും നഗ്നമായ മനുഷ്യാവകാശ ലംഘനങ്ങളെയും ചെറുക്കുക എന്നതിലും സിപിഐ (എം എൽ )ന്റെ തെരഞ്ഞെടുപ്പു പ്രചാരണം ഊന്നൽ നല്കുന്നു.
ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സിപിഐ(എം എൽ ) മുന്നോട്ടുനയിക്കുന്ന പ്രചാരണപ്രവർത്തനങ്ങളെ സാധ്യമായ എല്ലാവിധത്തിലും സഹായിക്കാൻ ഞങ്ങൾ ഈ രാജ്യത്തിലെ ജനങ്ങളോട് അഭ്യർഥിക്കുന്നു. സിപിഐ(എം എൽ ) നടത്തുന്ന രാഷ്ട്രീയ പ്രചാരണം പൂർണ്ണമായും ജനങ്ങൾ നല്കുന്ന സാമ്പത്തിക സഹായത്തെ ആശ്രയിക്കുന്നതാണ്. കോർപ്പറേറ്റ് സ്ഥാപനങ്ങളിൽനിന്നോ, മറ്റു ഫണ്ടിംഗ് ഏജൻസികളിൽ നിന്നോ സാമ്പത്തിക സഹായം ഉൾപ്പെടെ ഒരു തരത്തിലുള്ള സഹായവും സ്വീകരിക്കാതിരിക്കുക എന്നതാണ് സിപിഐ(എം എൽ ) ന്റെ നയം.
പാർട്ടിയുടെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് ഉദാരമായി സംഭാവനകൾ നല്കാൻ ജനങ്ങളോട് അഭ്യർഥന നടത്തുന്നതോടൊപ്പം വിലപ്പെട്ട സമയവും ആശയങ്ങളും നിർദേശങ്ങളും പങ്കാളിത്തവും സാധ്യമാവുന്നതിന്റെ പരമാവധി ഏവരിൽനിന്നും ഉണ്ടാകണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു .
സംഭാവനകൾ (ഇന്ത്യൻ പൌരന്മാരിൽ നിന്നുള്ളവ) ഞങ്ങളുടെ താഴെപ്പറയുന്ന ബാങ്ക് അക്കൗണ്ടിൽ ഓണ്‍ലൈൻ ആയി നിക്ഷേപിക്കാവുന്നതാണ് :.
Account Name: CPI(ML)
Account Number: 90502010057518
IFSC Code: SYNB0009050
MICR No.: 110025038
Bank: Syndicate Bank, Nirman Vihar, Delhi-110092
Contributions by cheque, Demand Draft, Pay Order can be drawn in favour of "CPI(ML)" with a mention of "Contribution towards CPI(ML)'s Campaign for Lok Sabha 2014 Election" over the envelope at the following address:–
CHARU BHAWAN
U-90 Shakarpur
Delhi – 110092
INDIA
You can contact us for any details or queries at following numbers –
Contact phones: 91-9868775145 (Prabhat Kumar)
91-9560756628 (Kavita Krishnan)
Or e-mail us at contribution@cpiml.org
##
കേരള സ്റ്റേറ്റ് ലീഡിംഗ് ടീം മുഖേന സിപിഐ(എം എൽ ) 2014 തെരഞ്ഞെടുപ്പു പ്രചാരണഫണ്ടിലേക്ക് സഹായം നല്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെപ്പറയുന്ന ടെലിഫോണ്‍ നമ്പറിൽ ബന്ധപ്പെട്ട ശേഷം ലഭിക്കുന്ന അക്കൗണ്ട് വിവരങ്ങൾ പ്രകാരം ഓണ്‍ലൈൻ ആയി സംഭാവനകൾ ബാങ്കിൽ നിക്ഷേപിക്കാവുന്നതാണ് :
[ 09447488215 - കെ എം വേണുഗോപാലൻ , മെംബർ ,സംസ്ഥാന ലീഡിംഗ് ടീം ,സിപിഐ(എം എൽ ), കേരളം ]
##
No comments:
Post a Comment