Friday, November 11, 2011

സി പി ഐ (എം എല്‍ ) തമിള്‍ നാട്ടില്‍ ഒക്ടോബര്‍ 30 നു കൂടംകുളം ആണവ നിലയ വിരുദ്ധ ദിനം ആചരിച്ചു.

മിഴ്നാട്ടില്‍ സി  പി ഐ (എം എല്‍ ) ഒക്ടോബര്‍ 30 നു കൂടംകുളം ആണവ നിലയ വിരുദ്ധ ദിനം ആചരിച്ചു. തിരുനെല്‍ വേലി ,കോയമ്പത്തൂര്‍ , തഞ്ചാവൂര്‍, സേലം, ചെന്നൈ എനീ നഗരങ്ങള്‍ കേന്ദ്രീകരിച്ചു പാര്‍ട്ടിയുടെ നേതൃത്വത്തില്‍  നടന്ന പ്രതിഷേധ റാലികളിലും പ്രകടനങ്ങളിലും കണ്‍വെന്ഷനുകളിലും  പൊതുയോഗങ്ങളിലും തൊഴിലാളി യുവജന വിദ്യാര്‍ഥി സ്ത്രീ സംഘടനകളില്‍ പെട്ട നൂറു കണക്കിന്  ജനങ്ങള്‍ അണിനിരന്നു.
തിരുനെല്‍വേലി റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടന്ന പ്രതിഷേധ പ്രകടനം നയിച്ചത് പാര്‍ട്ടി ജില്ലാ സെക്രെടരിയും  സംസ്ഥാന കമ്മിറ്റി അംഗവും ആയ ടി ശങ്കര പാണ്ട്യന്‍ ആയിരുന്നു. സംസ്ഥാന സെക്രട്ടറി സഖാവ് ബാല സുന്ദരം, ജില്ലാ നേതൃത്വത്തിലെ  മുന്‍നിര
യിലുള്ള പ്രവര്ത്തകര് എന്നിവര്ക്ക് പുറമേ ബഹുജന സംഘടനകളില്
 
പ്രവര്ത്തിക്കുന്ന അനേകം വ്യക്തികളും പ്രകടനത്തില് അണിനിരന്നു.

ആള്‍ ഇന്ത്യാ പ്രോഗ്രെസ്സീവ് വിമന്‍സ് അസ്സോസ്സിയേഷന്‍ (AIPWA ) സംസ്ഥാന പ്രസിഡണ്ട്‌ തേന്മൊഴി, AICCTU വൈസ് പ്രസിഡന്റ്‌ ഗ രമേശ്‌, മേരി സ്റ്റെല്ല, എസ്  എം അന്തോണി മുത്തു , സി. പൊന്‍രാസു, എന്നീ സഖാക്കള്‍  ഉള്‍പ്പെടെ തിരുനെല്‍വേലി ,വിരുതനഗര്‍ , തൂത്തുക്കുടി ,കന്യാകുമാരി ജില്ലകളില്‍നിന്നും എത്തിയ  നൂറു പേര്‍ അടങ്ങിയ ഒരു പ്രതിനിധി സംഘം ഇടിന്തകരൈ യില്‍ എത്തി കൂടംകുളം ജനകീയ നിരാഹാര സമരത്തിനു പിന്തുണ നല്‍കി. കൂടംകുളം സമരം യൂ പീ എ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അനുവര്‍ത്തിക്കുന്ന  സാമ്രാജ്യത്വ അനുകൂല നയങ്ങള്‍ക്കെതിരെയുള്ള ജനകീയ പോരാട്ടത്തിന്റെ ഭാഗമായതിനാല്‍ അത് ഇന്ത്യയുടെ സമരം ആണെന്ന് CPI (ML ) സംസ്ഥാന സെക്രട്ടറി ബാല സുന്ദരം ചൂണ്ടിക്കാട്ടി.
അതെ ദിവസത്തില്‍ കോയമ്പത്തൂരില്‍ നടന്ന AICCTU ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രികോള്‍ അടക്കമുള്ള ഏതാനും  ഫാക്ടറി കളില്‍നിന്നും ഒത്തു ചേര്‍ന്ന എഴുനൂറോളം തൊഴിലാളികള്‍ കോരിച്ചൊരിയുന്ന മഴയത്ത് നടത്തിയ പ്രകടനത്തില്‍ കൂടംകുളം സമരത്തിനു അഭിവാദ്യം അര്‍പ്പിച്ചു മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി. പ്രികോള്‍ യൂണിയന്‍ പ്രസിഡന്റ്‌ കൃഷ്ണ മൂര്‍ത്തി, പോളിറ്റ് ബ്യൂറോ മെമ്പര്‍ എസ് കുമാരസ്വാമി, ജില്ലാ സെക്രട്ടറി ബാല സുബ്രമണ്യം , AICCTU സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ നടരാജന്‍, എല്‍ എം ഡബ്ല്യൂ  യൂണിയന്‍ പ്രസിഡന്റ്‌  ആയ ചന്ദ്രന്‍, എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന  ചെയ്തു.
ചെന്നൈ യില്‍ ഹ്യുണ്ടായ് ,
TIDC, MRF, CUMI, KCCDH എന്നീ ഫാക്ടറി കളില്നിന്നുള്ള തൊഴിലാളികളും AISA ,RYA  എന്നീ വിദ്യാര്ഥി യുവജന സംഘടനകളിലെ പ്രവര്ത്തകരും അടങ്ങുന്ന 150 ഓളം പേര് കൂടംകുളം ആണവ നിലയ വിരുദ്ധ ദിനം ആചരിച്ചു 
  
  ആള്‍ ഇന്ത്യാ പ്രോഗ്രെസ്സീവ് വിമന്‍സ് അസ്സോസ്സിയേഷന്‍ (AIPWA ) സംസ്ഥാന പ്രസിഡണ്ട്‌ തേന്മൊഴി, AICCTU വൈസ് പ്രസിഡന്റ്‌ ഗ രമേശ്‌, മേരി സ്റ്റെല്ല, എസ്  എം അന്തോണി മുത്തു , സി. പൊന്‍രാസു, എന്നീ സഖാക്കള്‍  ഉള്‍പ്പെടെ തിരുനെല്‍വേലി ,വിരുതനഗര്‍ , തൂത്തുക്കുടി ,കന്യാകുമാരി ജില്ലകളില്‍നിന്നും എത്തിയ  നൂറു പേര്‍ അടങ്ങിയ ഒരു പ്രതിനിധി സംഘം ഇടിന്തകരൈ യില്‍ എത്തി കൂടംകുളം ജനകീയ നിരാഹാര സമരത്തിനു പിന്തുണ നല്‍കി. കൂടംകുളം സമരം യൂ പീ എ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അനുവര്‍ത്തിക്കുന്ന  സാമ്രാജ്യത്വ അനുകൂല നയങ്ങള്‍ക്കെതിരെയുള്ള ജനകീയ പോരാട്ടത്തിന്റെ ഭാഗമായതിനാല്‍ അത് ഇന്ത്യയുടെ സമരം ആണെന്ന് CPI (ML )  സംസ്ഥാന സെക്രട്ടറി ബാലസുന്ദരം ചൂണ്ടിക്കാട്ടി.

അതേ  ദിവസത്തില്‍ കോയമ്പത്തൂരില്‍ നടന്ന AICCTU ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രികോള്‍ അടക്കമുള്ള ഏതാനും  ഫാക്ടറി കളില്‍നിന്നും ഒത്തു ചേര്‍ന്ന എഴുനൂറോളം തൊഴിലാളികള്‍ കോരിച്ചൊരിയുന്ന മഴയത്ത് നടത്തിയ പ്രകടനത്തില്‍ കൂടംകുളം സമരത്തിനു അഭിവാദ്യം അര്‍പ്പിച്ചു മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി. പ്രികോള്‍ യൂണിയന്‍ പ്രസിഡന്റ്‌ കൃഷ്ണ മൂര്‍ത്തി, പോളിറ്റ് ബ്യൂറോ മെമ്പര്‍ എസ് കുമാരസ്വാമി, ജില്ലാ സെക്രട്ടറി ബാല സുബ്രമണ്യം , AICCTU സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ നടരാജന്‍, എല്‍ എം ഡബ്ല്യൂ  യൂണിയന്‍ പ്രസിഡന്റ്‌  ആയ ചന്ദ്രന്‍, എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന  ചെയ്തു.
ചെന്നൈയില്‍ ഹ്യുണ്ടായ് ,
TIDC, MRF, CUMI, KCCDH എന്നീ ഫാക്ടറി കളില്നിന്നുള്ള തൊഴിലാളികളും AISA ,RYA  എന്നീ വിദ്യാര്ഥി യുവജന സംഘടനകളിലെ പ്രവര്ത്തകരും അടങ്ങുന്ന 150 ഓളം പേര്കൂടംകുളം ആണവ നിലയ വിരുദ്ധ ദിനം ആചരിച്ചു .
അതേ പോലെ  സേലം, തഞ്ചാവൂര്എന്നീ ജില്ലാ ആസ്ഥാനങ്ങളിലും CPI (ML ) ന്റെയും യഥാക്രമം അതിന്റെ തൊഴിലാളി വിദ്യാര്ഥി സ്ത്രീ യുവജന കര്ഷകത്തൊഴിലാളി ബഹുജന സംഘടനകള്ആയ AICCTU, AISA ,AIPWA , RYA ,AIALA എന്നിവയുടെയും ആഭിമുഖ്യത്ത്തില്‍ നൂറു കണക്കിന് ജനങ്ങള്‍ കൂടംകുളം സമരത്തിനു ഐക്യ ദാര്ധ്യം പ്രകടിപ്പിക്കുന്ന പ്രകടനങ്ങളിലും കണ്‍വെന്ഷനുകളിലും പങ്കെടുത്തു.
സംസ്ഥാന കമ്മറ്റി അംഗങ്ങളായ ചന്ദ്രമോഹന്‍, എ ഗോവിന്ദരാജ് ,
TNSCC എംപ്ലോയീസ് യൂണിയന്സംസ്ഥാന പ്രസിഡന്റ്കെ ഗോവിന്ദരാജ് , AISA സംസ്ഥാന സെക്രട്ടറി വെങ്കിടാചലം , സേലം CPI (ML ) ജില്ലാ സെക്രട്ടറി മോഹന സുന്ദരം, എന്നിവര്‍ സേലത്ത് നടന്ന പ്രതിഷേധയോഗത്തില്‍പങ്കെടുത്തു . AICCTU സംസ്ഥാന സെക്രട്ടറി കെ രാജന്‍ , ,യഥാക്രമം തന്ജാവൂരിലും പുതുക്കോട്ടൈ യിലും ജില്ലാ സെക്രട്ടറിമാര്‍ ആയ സഖാക്കള്‍ഇളങ്കോവന്‍ ‍, ആശൈ തമ്പി എന്നിവര്‍‍ , AIALA സംസ്ഥാന പ്രസിഡന്റ്‌ TKS ജനാര്‍ദനന്‍, വൈസ് പ്രസിഡന്റ്കെ കണ്ണയ്യന്‍‍ , പാര്‍ടി സംസ്ഥാന കമ്മിറ്റി  അംഗം ദേശികന്‍ തുടങ്ങിയവര്‍ ആണ് തന്ജാവൂരില്‍ നടന്ന കൂടം കുളം ദിനാചരണ പരിപാടിയില്‍ പങ്കെടുത്ത ജനങ്ങളെ അഭിസംബോധന ചെയ്തത്.

No comments:

Post a Comment